ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം ഫെബ്രുവരി 19: ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 24,000 ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ശുചിമുറി നിര്‍മ്മിക്കാനായി മൂന്ന് സെന്‍റ് ഭൂമി കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനായി വിനിയോഗിക്കും. സഹകരിക്കാന്‍ താത്പര്യമുള്ള ഏജന്‍സികളെയും പങ്കെടുപ്പിക്കും.

തിരുവനന്തപുരം നഗരത്തില്‍ 24 മണിക്കൂറും സജീവമാകുന്ന നഗര കേന്ദ്രങ്ങല്‍ തുടങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. നഗരസഭ കണ്ടെത്തുന്ന സ്ഥലത്ത് 24 മണിക്കൂറും കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. പൊതുശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും കുട്ടികളും ഉള്‍പ്പടെ ഉള്ളവര്‍ക്ക് പ്രയാസമുണ്ടാകാറുണ്ട്. അതിനാലാണ് പൊതുജനങ്ങള്‍ക്കായി റോഡരുകില്‍ ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Share
അഭിപ്രായം എഴുതാം