മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ 2 പേര്‍ മരിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി

ബെംഗളൂരു ഫെബ്രുവരി 19: പൗരത്വ നിയമഭേദഗതിക്കെതിരെ മംഗളൂരുവില്‍ നടന്ന പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കര്‍ണ്ണാടക ഹൈക്കോടതി. പോലീസിന്റെ വീഴ്ച മറയ്ക്കാനാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് കോടതി വിമര്‍ശിച്ചു.

പരാതിക്കാര്‍ സമര്‍പ്പിച്ച ഫോട്ടോയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസുകാര്‍ കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് കോടതി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് 31 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

Share
അഭിപ്രായം എഴുതാം