തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട്: തിങ്കളാഴ്ച ക്രൈംബ്രാഞ്ച് പരിശോധിക്കും

തിരുവനന്തപുരം ഫെബ്രുവരി 15: കേരള പോലീസിന്റെ തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് കണ്ടെത്തലിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം. ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് തിങ്കളാഴ്ച പരിശോധിക്കുക. പോലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളും എസ്എപി ക്യാമ്പില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പോലീസിന്റെ പക്കലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളില്‍ 25 റൈഫിളുകള്‍ നഷ്ടമായെന്നാണ് സിഎജി കണ്ടെത്തല്‍. സീരിയല്‍ നമ്പര്‍ അനുസരിച്ച് പരിശോധന നടത്തും.

Share
അഭിപ്രായം എഴുതാം