പുല്‍വാമ ഭീകരാക്രമണം: പ്രയോജനം ലഭിച്ചത് ആര്‍ക്കെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ഫെബ്രുവരി 14: പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്മാരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സ്മരിച്ചു. ഭീകരാക്രമണത്തില്‍ ആരാണ് നേട്ടം കൊയ്തതെന്നും അന്വേഷത്തിന്റെ ഫലം എന്താണെന്നും രാഹുല്‍ ചോദിച്ചു. ആക്രമണത്തിന്റെ അന്വേഷണം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് അദ്ദേഹം മോദി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ചോദ്യങ്ങള്‍.

പുല്‍വാമ ആക്രമണത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിച്ചത്, ആക്രമണത്തിന്റെ അന്വേഷണ ഫലം എന്തായി, ആക്രമണത്തിന് അനുവദിച്ചുകൊണ്ട് സുരക്ഷാ വീഴ്ച വരുത്തിയ ബിജെപി സര്‍ക്കാരില്‍ ആരാണ് അതിന് ഉത്തരവാദി എന്നീ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പ്രധാമന്ത്രി നരേന്ദ്രമോദി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും മോദി ട്വീറ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം