വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്നു: പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി ഫെബ്രുവരി 14: മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്ന സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ നടപടി. ഒക്ടോബര്‍ 31ന് മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്പൈസ്ജെറ്റ് വിമാനത്തിലെ രണ്ട് പൈലറ്റുമാരെയാണ് സസ്പെന്റ് ചെയ്തത്. നാല് മാസത്തേക്കാണ് സസ്പെന്‍ഷന്‍. ഡിജിസിഎയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനമാണ് അപകടമുണ്ടാക്കിയത്. ലാന്‍ഡിങ് കൃത്യമായി നടക്കാതെ വന്നതോടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി വലിയ ശബ്ദത്തോടെ ഇടതുവശത്തേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് റണ്‍വേ ലൈറ്റുകള്‍ തകര്‍ന്നത്. പൈലറ്റുമാര്‍ക്ക് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണത്തില്‍ തൃപ്തിയില്ലാതെ വന്നതോടെയാണ് പൈലറ്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ തീരുമാനിച്ചത്.

Share
അഭിപ്രായം എഴുതാം