എറണാകുളം പിണര്‍മുണ്ടയില്‍ തീപിടുത്തത്തില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു

കൊച്ചി ഫെബ്രുവരി 11: എറണാകുളം പിണര്‍മുണ്ടയില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു. ഇന്ന് രാവിലെ പതിനൊന്നേമുക്കാലോടെയാണ് തീപിടുത്തമുണ്ടായത്. തൃക്കാക്കര, കാക്കനാട്, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്നും ആറ് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി ഒരു മണിക്കൂറോളം ശ്രമിച്ച തിന്ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പിണര്‍മുണ്ട സ്വദേശി അലിയാരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫാക്ടറി. റബ്ബര്‍ മാലിന്യം കത്തിച്ചു കളയാന്‍ തീയിട്ടതില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സ് ഉണ്ടെങ്കിലും അഗ്നി ശമന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

Share
അഭിപ്രായം എഴുതാം