ഡല്‍ഹി തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു, ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫലസൂചനകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നില്‍. ബിജെപി നില മെച്ചപ്പെടുത്തി, കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി.

ആം ആദ്മി പാര്‍ട്ടി വന്‍ വിജയം നേടുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളെങ്കിലും എന്നാല്‍ ഇത് വിശ്വസിക്കുന്നില്ലെന്നും അധികാരത്തിലെത്തുമെന്നും ബിജെപി പറയുന്നു. വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് മൂന്ന് ആഴ്ചകളിലായി ഡല്‍ഹി കണ്ടത്. എന്നാല്‍ 2015-നേക്കാള്‍ അഞ്ചുശതമാനം കുറഞ്ഞ പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2015ല്‍ 67.12 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ 62.15 ശതമാനമായി പോളിങ് നില.

Share
അഭിപ്രായം എഴുതാം