സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി ചര്‍ച്ചക്ക് എടുത്ത് നിയമസഭ

തിരുവനന്തപുരം ഫെബ്രുവരി 10: സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച. കാലാവസ്ഥ വ്യതിയാനം മൂലം കര്‍ഷകര്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ നിയമസഭ ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ നോട്ടീസ് നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് ചര്‍ച്ച.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാലാമത്തെ അടിയന്തര പ്രമേയമാണ് നിയമസഭ ചര്‍ച്ചയ്ക്ക് എടുക്കുന്നത്. നിപ, പ്രളയം, കിഫ്ബി എന്നിവ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം