പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല: നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം ഫെബ്രുവരി 6: പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മതവിഭാഗത്തിന്റെ പ്രശ്നമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയെ കണ്ടിട്ടില്ല. കേന്ദ്രം വിളിച്ച യോഗത്തിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

എന്‍പിആറുമായി ബന്ധപ്പെട്ട വിവാദ ചോദ്യങ്ങളൊന്നും സെന്‍സസില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് വെറും തള്ള് മാത്രമാണെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയ കെ എം ഷാജിയുടെ മറുപടി. ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണെന്നും കെ എം ഷാജി പറഞ്ഞു. ബംഗാള്‍ നിലപാടിനെ പരമര്‍ശിച്ച ഷാജിയുടെ പ്രസംഗം ഭരണ-പ്രതിപക്ഷ ബഹളത്തിനും ഇടയാക്കി.

Share
അഭിപ്രായം എഴുതാം