വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യുവതിക്ക് പരിക്ക്

വയനാട് ഫെബ്രുവരി 5: വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. തളിമല സ്വദേശി ശീവള്ളിയാണ് ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ വൈത്തിരി ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടമുണ്ടായത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് വരികയായിരുന്നു ബസിന്റെ പിന്‍വാതിലിലൂടെ ശീവള്ളി പുറത്തേക്ക് വീഴുകയായിരുന്നു. കെഎസ്ആര്‍ടിസിക്ക് പിന്നാലെ വന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.

Share
അഭിപ്രായം എഴുതാം