ശബരിമല യുവതീപ്രവേശനം: വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും

ന്യൂഡല്‍ഹി ഫെബ്രുവരി 5: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ബഞ്ചിന് വിഷയം വിശാലബഞ്ചിന് വിടാമോ എന്നത് പരിശോധിക്കാനാണ് ഇപ്പോള്‍ കോടതിയുടെ തീരുമാനം.

സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസ് പ്രകാരം പുനഃപരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശാല ബഞ്ചിന് വിടാന്‍ അഞ്ചംഗ ബഞ്ചിന് കഴിയുമോയെന്ന ചോദ്യത്തിലാണ് നാളെ കോടതി വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ വിശാലബഞ്ച് തന്നെയാകും ഈ ആവശ്യത്തിലും വാദം കേള്‍ക്കുക.

Share
അഭിപ്രായം എഴുതാം