അയോദ്ധ്യയിലെ ധനിപൂർ ഗ്രാമത്തിൽ പള്ളി നിർമിക്കാനായി സ്ഥലം തിരഞ്ഞെടുത്തെന്ന് ഊർജ്ജമന്ത്രി

ശ്രീകാന്ത് ശർമ

ലക്നൗ ഫെബ്രുവരി 5: അയോദ്ധ്യയിൽ ധനിപൂർ ഗ്രാമത്തിലെ അഞ്ച് ഏക്കർ സ്ഥലം മുസ്ലീംപള്ളി നിർമിക്കാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് സംസ്ഥാന ഊർജ്ജമന്ത്രി ശ്രീകാന്ത് ശർമ ബുധനാഴ്ച പറഞ്ഞു. തെരഞ്ഞെടുത്ത സ്ഥലം ജില്ലാ ആസ്ഥാനത്തുനിന്ന് 18 കിലോമീറ്റർ അകലെയാണെന്നും റോണഹായ് പോലീസ് സ്റ്റേഷന് സമീപമാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിർദ്ദേശം അനുമതിക്കായി കേന്ദ്രം സുപ്രീം കോടതിയിലേക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു.

2019 നവംബർ 9 ന് അയോദ്ധ്യ വിധിന്യായത്തിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഉത്തർപ്രദേശ് സർക്കാർ പള്ളിക്ക് അഞ്ച് ഏക്കർ സ്ഥലം നിർദ്ദേശിച്ചിരുന്നു. പള്ളി പണിയുന്നതിനായി പ്രധാന സ്ഥലത്ത് മുസ്ലീങ്ങൾക്ക് 5 ഏക്കർ സ്ഥലം അനുവദിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിനും ഉത്തർപ്രദേശ് സർക്കാരിനും നിർദേശം നൽകിയിരുന്നു. 

Share
അഭിപ്രായം എഴുതാം