ചെന്നൈ ഫെബ്രുവരി 4: തൂത്തുകുടി വെടിവയ്പ്പിനെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരില്‍ നടന്‍ രജനീകാന്തിന് സമന്‍സ്. സംഭവത്തെപ്പറ്റി അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ ഹാജരാകാനായാണ് സമന്‍സ് അയച്ചത്.
തൂത്തുകുടിയില്‍ കോപ്പര്‍ സ്റ്റെറിലൈറ്റ് പ്ലാന്റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവയ്പ്പിനെ വിമര്‍ശിച്ചാണ് അന്ന് രജനീകാന്ത് രംഗത്തെത്തിയത്. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും 11 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനീകാന്ത് പറഞ്ഞു. തൂത്തുകുടിയില്‍ പോലീസ് വെടിവയ്പ്പിലേക്ക് നയിച്ച അക്രമത്തിന് കാരണം പ്രതിഷേധത്തിനിടെ നുഴഞ്ഞ് കയറിയ സാമൂഹ്യ വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിലാണ് സമന്‍സ്. സംഭവം അന്വേഷിക്കുന്ന ജസ്റ്റിസ് അര്‍ജുന ജഗദീശന്‍ സമിതി മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്.