എയര്‍ ഇന്ത്യ വില്‍പ്പന: കോടതിയെ സമീപിക്കുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി

സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി ജനുവരി 27: എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കോടതിയിലേക്ക്. ഈ തീരുമാനം ദേശവിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയില്‍ പോകാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയര്‍ ഇന്ത്യ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നു. സര്‍ക്കാര്‍ പണമില്ലാത്തതിനാല്‍ ആസ്തികളെല്ലാം വില്‍ക്കുകയാണെന്ന് പാര്‍ട്ടി വക്താവ് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വച്ചത്. താല്‍പര്യമുള്ളവര്‍ സമ്മത പത്രം നല്‍കണം. മാര്‍ച്ച് 17നാണ് അവസാന തീയതി.

Share
അഭിപ്രായം എഴുതാം