തുര്‍ക്കിയില്‍ ഭൂചലനം: 18 മരണം

ഇതാംപൂള്‍ ജനുവരി 25: തുര്‍ക്കിയില്‍ ശക്തമായ ഭൂചലനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് 30 ഓളം പേരെ കാണാതായിട്ടണ്ട്. കിഴക്കന്‍ പ്രവിശ്യയായ എലാസിലെ ചെറിയ പട്ടണമായ സിവ്രിജയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

രാത്രി 8.55 ഓടെയാണ് ഭൂചലനമുണ്ടായതെന്ന് തുര്‍ക്കി സര്‍ക്കാരിന്റെ അപകട അത്യാഹിത വിഭാഗം അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും തിരച്ചില്‍ തുടരുകയാണ്.

Share
അഭിപ്രായം എഴുതാം