കെപിസിസി ജംബോ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

ന്യൂഡല്‍ഹി ജനുവരി 23: കെപിസിസി ജംബോ പട്ടികയ്ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. പട്ടികയിലെ ഭാരവാഹി ബാഹുല്യവും ഒറ്റപദവി മാനദണ്ഡം ഒഴിവാക്കിയതിലുമാണ് ഹൈക്കമാന്‍ഡിന് അതൃപ്തി. പട്ടികയില്‍ പ്രവര്‍ത്തന മികവെന്ന മാനദണ്ഡം പാലിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ 155 പേരുടെ ഭാരവാഹപ്പട്ടിക കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ അനുമതിക്കായി ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെ സമര്‍പ്പിച്ചിരുന്നു. രാത്രിയോടെ സോണിയ ഗാന്ധിയുടെ മുമ്പിലെത്തിയ പട്ടികയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതായാണ് വിവരം.

പ്രവര്‍ത്തന മികവിന് പ്രധാന്യം നല്‍കാതെയുള്ള ജംബോ പട്ടികയ്ക്കെതിരെ ഹൈക്കമാന്‍ഡിന് ഇന്നലെ തന്നെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കേരളത്തിലെ രണ്ടാംനിര നേതാക്കളെല്ലാം ഇത്തരത്തില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →