നിര്‍ഭയകേസ്: മരണവാറന്റ്‌ സ്റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ട് പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി ജനുവരി 15: ഡല്‍ഹി കൂട്ടബലാത്സംഗകേസിലെ പ്രതി മുകേഷ് സിങ് മരണവാറന്റ്‌ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ദയാഹര്‍ജി നല്‍കാന്‍ നിയമപരമായ സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പ്രതികളായ മുകേഷ് സിങ്, വിനയ് ശര്‍മ്മ എന്നിവരുടെ തിരുത്തല്‍ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. അതിന് പിന്നാലെ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കുകയും ചെയ്തു. ജനുവരി 22ന് രാവിലെ 7 മണിക്ക് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനാണ് ഡല്‍ഹി കോടതി മരണവാറന്റ്‌ പുറപ്പെടുവിച്ചിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം