മലപ്പുറത്ത് റോഡപകടത്തിൽ രണ്ട് മരണം

മലപ്പുറം ജനുവരി 15: മലപ്പുറം കുറ്റിപ്പുറത്തു ബുധനാഴ്ച പുലർച്ചെ റോഡപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കർണാടകയിലെ ഇരിയൂർ സ്വദേശികളായ പ്രഭാകർ (52), പാണ്ഡുരംഗ (36) എന്നിവരാണ് മരിച്ചതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറത്ത് ദേശീയപാതയിൽ കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →