ബയോമെട്രിക് പഞ്ചിങ് നടപടി അന്തിമഘട്ടത്തില്‍

കൊല്ലം ജനുവരി 15: എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കാനുള്ള നടപടി അന്തിമഘട്ടത്തില്‍. ഒരു മാസം പരമാവധി 5 മണിക്കൂര്‍ (300 മിനിറ്റ്) ഗ്രേസ് ടൈം അനുവദിച്ചുകൊണ്ടാണ് നടപടി. ദിവസം പരമാവധി 60 മിനിറ്റ് വരെ വൈകാം. അതിനുശേഷം വരികയോ നേരത്തെ പോകുകയോ ചെയ്താല്‍ അനധികൃത അവധിയായി കണക്കാക്കും.

സ്പാര്‍ക്ക് സംവിധാനത്തിലൂടെ ശമ്പളം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളില്‍ പഞ്ചിങ് നടപ്പാക്കുന്നതിനുള്ള ഇത്തരം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

Share
അഭിപ്രായം എഴുതാം