ബംഗളൂരു ജനുവരി 14: ഇന്ത്യയുടെ കൃത്രിമ ഉപഗ്രഹമായ ജിസാറ്റ്-30 ജനുവരി 17ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഏരിയാന്‍-5 റോക്കറ്റില്‍ കുതിച്ചുയരും. പുലര്‍ച്ചെ 2.35നാണ് വിക്ഷേപണം. ജിസാറ്റ്-30ന്റെ വിക്ഷേപണത്തോടെ 2020ലെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഐഎസ്ആര്‍ഒയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും തുടക്കം കുറിക്കും.
3,357 കിലോഗ്രാമാണ് ജിസാറ്റ്-30ന്റെ ഭാരം. ഐഎസ്ആര്‍ഒ വികസിപ്പിച്ച ജിസാറ്റ്-30 ഉയര്‍ന്ന നിലവാരത്തിലുള്ള ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനാകും. 15 വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി.