മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം

കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങി. കൃത്യം 10.32നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. രണ്ടാമത്തെത് 10.55നും മൂന്നാമത്തേത് 10.49നു മുഴങ്ങും. സൈറണ്‍ അവസാനിക്കുന്നതോടെ സ്ഫോടനം നടക്കും. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളാണ് ആദ്യം പൊളിക്കുന്നത്.

ഉദ്യോഗസ്ഥര്‍ അവസാനഘട്ട പരിശോധനകള്‍ നടത്തി വരികയാണ്. ഫ്ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്. ഞായറാഴ്ച രാവിലെ 11ന് ജെയിന്‍ കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ക്കും.

Share
അഭിപ്രായം എഴുതാം