രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

അമിത് ഷാ

ന്യൂഡല്‍ഹി ജനുവരി 3: രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ അമ്മമാരുടെ കണ്ണീര്‍ കാണണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ മരണനിരക്ക് കുറവാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ 33 ദിവസത്തിനിടെ 105 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അശോക് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ സംസ്ഥാന ആരോഗ്യമന്ത്രിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. എയിംസിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘം ആശുപത്രിയിലെത്തി. കാര്യങ്ങള്‍ വിലയിരുത്തി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അണുബാധയും തണുപ്പുമാണ് ശിശുമരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Share
അഭിപ്രായം എഴുതാം