മരട് ഫ്ളാറ്റ് പൊളിക്കല്‍: ക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള സാങ്കേതിക സമിതി യോഗം ഇന്ന്

കൊച്ചി ജനുവരി 3: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിലെ ക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി യോഗം ഇന്ന് രാവിലെ ചേരും. മരട് നഗരസഭയില്‍ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക.

പരിസരത്തെ ജനവാസം കുറഞ്ഞ ഫ്ളാറ്റ് സമുച്ചയം ആദ്യം പൊളിക്കുന്നത് പരിഗണിക്കാമെന്ന് മരട് നഗരസഭ അധികൃതരുമായും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജനുവരി 11നും, 12നും ആയിട്ട് ഫ്ളാറ്റുകള്‍ പൊളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫ്ളാറ്റ് പൊളിക്കുന്നതിനായുള്ള സ്ഫോടക വസ്തുക്കള്‍ കൊച്ചിയിലെത്തിച്ചു. ജനുവരി 6ന് ഇവ ഫ്ളാറ്റുകളിലേക്ക് എത്തിക്കും.

Share
അഭിപ്രായം എഴുതാം