ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ജനുവരി 2: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. രാജ്യനിര്‍മ്മാണത്തില്‍ നിസ്തുലമായ പങ്കുവഹിച്ച പ്രവാസി കേരളീയരെ ഒന്നിച്ചുകൊണ്ടുവരുന്ന ലോകകേരള സഭ മികച്ച വേദിയായി മാറുകയാണെന്ന് അഭിനന്ദന സന്ദേശത്തില്‍ രാഹുല്‍ പറയുന്നു. സന്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വീറ്റിലൂടെ പുറത്തുവിട്ടു.

ലോകകേരള സഭ ധൂര്‍ത്തെന്ന് ആരോപിച്ച് പ്രതിപക്ഷം സമ്മേളനം ബഹിഷ്കരിക്കുന്നതിനിടെയാണ് രാഹുലിന്റെ അഭിനന്ദനമെന്നത് ശ്രദ്ധേയമാണ്.

Share
അഭിപ്രായം എഴുതാം