പുതുവര്‍ഷാരംഭത്തില്‍ പുതിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

പിണറായി വിജയന്‍

തിരുവനന്തപുരം ജനുവരി 1: കേരളത്തില്‍ റേഷന്‍ കാര്‍ഡില്ലാത്ത പാവപ്പെട്ടവര്‍ക്കെല്ലാം കാര്‍ഡ് നല്‍കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതികമായ ഒരു തടസവും ഇതിനെ ബാധിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അഞ്ച് മാസത്തിനകം നടപ്പാക്കും. ഗ്രാമീണ മേഖലയിലെ റോഡുകളില്‍ അടക്കം നവീകരണ ജോലികള്‍ നടക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേരളത്തിലെ എല്ലാ പട്ടണത്തിലും സ്ത്രീ സൗഹൃദ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നഗരസഭകളുടെ നേതൃത്വത്തില്‍ ഇതിനുള്ള നടപടികള്‍ നടക്കും. സംസ്ഥാനത്തുടനീളം 12000 ശുചിമുറികള്‍ സ്ഥാപിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ടൈം ജോലി സാധ്യതകള്‍ ഉണ്ടാക്കും. യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തീര്‍പ്പാക്കാതെ കെട്ടികിടക്കുന്ന പരാതികള്‍ മുഴുവന്‍ ഈ വര്‍ഷം തീര്‍പ്പാക്കും. അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് ആയിരിക്കും ചുമതല.

Share
അഭിപ്രായം എഴുതാം