സമൂഹമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും നിരോധിച്ച് ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി ഡിസംബര്‍ 30: തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോരാനുള്ള സാധ്യത കണക്കിലെടുത്ത് സമൂഹമാധ്യമങ്ങളും സ്മാര്‍ട്ട് ഫോണും നിരോധിച്ച് ഇന്ത്യന്‍ നാവികസേന. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് 27ന് പുറപ്പെടുവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെന്ന് ദക്ഷിണ മേഖല നാവികസേന വക്താവ് കമാന്‍ഡര്‍ ശ്രീധരവാരിയര്‍ അറിയിച്ചു.

കപ്പലുകളിലും നേവല്‍ ബേസുകളിലും കപ്പല്‍ ശാലകളിലും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിനും നാവികസേന നിരോധനം ഏര്‍പ്പെടുത്തി. നാവികസേന അംഗങ്ങള്‍ ഉള്‍പ്പട്ട ചാരവൃത്തി കേസ് എന്‍ഐഎ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ശത്രു രാജ്യങ്ങള്‍ വ്യാപകമായി ചാരവൃത്തിക്കായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

Share
അഭിപ്രായം എഴുതാം