ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു: ആറ് മരണം

ഡല്‍ഹി ഡിസംബര്‍ 30: ന്യൂഡല്‍ഹിയില്‍ കൊടുതണുപ്പ് തുടരുന്നു. നിലവില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്തെ താപനില. കനത്ത മൂടല്‍ മഞ്ഞില്‍ നോയിഡയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ആറുപേര്‍ മരിച്ചു. കുട്ടികളുള്‍പ്പടെ ആറ് പേര്‍ മരിച്ചു.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും മൂടല്‍ മഞ്ഞ് തുടരുന്നതിനാല്‍ യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ഡല്‍ഹിയില്‍ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടതായാണ് വിവരം. മുപ്പതോളം ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.

Share
അഭിപ്രായം എഴുതാം