ഡല്‍ഹിയില്‍ അതിശൈത്യം: ശീതക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം

ന്യൂഡല്‍ഹി ഡിസംബര്‍ 27: രാജ്യതലസ്ഥാനത്ത് അതിശൈത്യം. 1997ന് ശേഷമുണ്ടായ ഏറ്റവും ശക്തമായ ശൈത്യമാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. അടുത്ത നാല് ദിവസം ശീതക്കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ഡിസംബര്‍ 25ന് ശേഷമാണ് സാധാരണ ഡല്‍ഹിയില്‍ ശൈത്യം തുടങ്ങാറുള്ളതെങ്കിലും ഇത്തവണ നേരത്തെയെത്തി. കഴിഞ്ഞ ദിവസം അഞ്ച് ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായിരുന്നു താപനില. സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. തണുപ്പ് കഠിനമായതോടെ 221 ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിച്ചിട്ടുണ്ട്. ശരാശരി ഒമ്പതിനായിരത്തോളം പേരാണ് അഭയം തേടിയെത്തുന്നത്. ജനുവരി ആദ്യം മഴയെത്തുന്നതോടെ തണുപ്പിന്റെ കാഠിന്യം കുറയുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →