പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം: കളക്ടറെയും ജില്ലാ പോലീസ് മേധാവിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

കൊച്ചി ഡിസംബര്‍ 24: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കളക്ടറെയും പോലീസ് മേധാവിയെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ദുരന്തത്തിന് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും എഡിഎമ്മും അടക്കമുള്ളവര്‍ ഉത്തരവാദികളാണെന്നാണ് കണ്ടെത്തല്‍.

വെടിക്കെട്ടുമായി ബന്ധപ്പെട്ട രണ്ടാം റിപ്പോര്‍ട്ടില്‍ ജില്ലാ കളക്ടര്‍ നടപടികള്‍ വൈകിപ്പിച്ചത് വെടിക്കെട്ട് നടത്താനുള്ള അനൗപചാരിക അനുമതിയായി ക്ഷേത്രം ഭാരവാഹികള്‍ കണക്കാക്കിയെന്നും പോലീസുമായുള്ള ഏകോപനത്തില്‍ ജില്ലാ കളക്ടര്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈസന്‍സ് ഇല്ലാതെ വെടിക്കെട്ട് നടത്താന്‍ എഡിഎം നിശബ്ദാനുമതി നല്‍കിയെന്ന ആരോപണവുമുണ്ട്. ഗൗരവം മനസ്സിലാക്കി നടപടിയെടുക്കുന്നതില്‍ കളക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് കമ്മീഷന്‍ പറയുന്നു. അനുമതിയില്ലാത്ത വെടിക്കെട്ട് തടയാന്‍ പോലീസിനും കഴിഞ്ഞില്ല.

2016 ഏപ്രില്‍ 10നാണ് 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം നടന്നത്. അപകടത്തില്‍ മൂന്നൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.

Share
അഭിപ്രായം എഴുതാം