മലപ്പുറം ആര്‍ടിഒയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി

മലപ്പുറം ഡിസംബര്‍ 21: മലപ്പുറം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (ആര്‍ടിഒ) അനൂപ് വര്‍ക്കിയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. അനൂപിന്റെ പാലക്കാട്ടുള്ള സ്വന്തം വീട്ടിലും വാടകവീട്ടിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്. വരവില്‍ കവിഞ്ഞ് സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് കേസ്. കോഴിക്കോട് വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയാണ് അനൂപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

Share
അഭിപ്രായം എഴുതാം