ശബരിമലയില്‍ സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത 3.5 കോടി രൂപയുടെ ഉപകരണങ്ങള്‍

ശബരിമല ഡിസംബര്‍ 20: ശബരിമലയില്‍ സന്നിധാനത്തിന്റെ സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്ന് 3.5 കോടി രൂപയുടെ അത്യാധുനിക യന്ത്ര സാമഗ്രികളും സുരക്ഷാ ഉപകരണങ്ങളും പരിശീലനം ലഭിച്ച സേനാംഗങ്ങളും. നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങി പാതയില്‍ ജാഗ്രതയോടെ പോലീസുണ്ട്. കര്‍ശന പരിശോധനകള്‍ പമ്പാ ഗണപതി ക്ഷേത്രത്തിന്റെ പടി കയറാന്‍ തുടങ്ങുന്നിടത്ത് ആരംഭിക്കും. ബോഡി ചെക്കിങ് ഗാര്‍ഡ് റൂം, ബാഗേജ് സ്കാനര്‍ എന്നീ പരിശോധനകള്‍ക്ക് ശേഷമേ ഭക്തര്‍ക്ക് കടന്നു പോകാനാവൂ.

Share
അഭിപ്രായം എഴുതാം