മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു

കാസര്‍കോട് ഡിസംബര്‍ 20: മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലധികം കസ്റ്റഡിയില്‍ വച്ചശേഷമാണ് മാധ്യമപ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിച്ചത്. മൊബൈലും ക്യാമറയുമടക്കം പിടിച്ചെടുത്ത ഉപകരണങ്ങളും വിട്ടുകൊടുത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മംഗളൂരുവില്‍ ശക്തമായിരുന്നു. പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പോലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്.

Share
അഭിപ്രായം എഴുതാം