ജാര്‍ഖണ്ഡ് ഡിസംബര്‍ 14: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ജാര്‍ഖണ്ഡിലെ ഒരോ വീട്ടില്‍ നിന്നും ഒരു ഇഷ്ടികയും 11 രൂപയും സംഭാവന നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി.
അടുത്ത് തന്നെ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നും ഒരോ വീട്ടില്‍ നിന്നും 11 രൂപയും ഇഷ്ടികയും സംഭാവനയായി നല്‍കണമെന്ന് അപേക്ഷിക്കുന്നതായും യോഗി വ്യക്തമാക്കി. സമൂഹം നല്‍കുന്ന സംഭാവനയിലാണ് രാമരാജ്യം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.