കംപ്യൂട്ടര്‍ ഫയലുകള്‍ ലോക്ക് ചെയ്യുന്ന റാന്‍സംവെയര്‍ പ്രോഗ്രാമുകള്‍ വീണ്ടും കേരളത്തില്‍

തിരുവനന്തപുരം ഡിസംബര്‍ 14: കംപ്യൂട്ടര്‍ ഫയലുകള്‍ ലോക്ക് ചെയ്യുന്ന റാന്‍സംവെയര്‍ പ്രോഗ്രാമുകള്‍ വീണ്ടും കേരളത്തിലെത്തിയതായി റിപ്പോര്‍ട്ട്. പോലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു മാസത്തിനകം 25ലധികം കേസുകളാണ് വിവിധ ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്തത്.

വീഡിയോ എഡിറ്റ് ചെയ്യുന്ന സ്റ്റുഡിയോകള്‍, അക്കൗണ്ടിങ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയാണ് പ്രധാന ഇരകള്‍. വെള്ളയമ്പലത്ത് സിനിമാപ്രവര്‍ത്തകര്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്ന മ്യൂസിക് വീഡിയോ, വെബ് സീരീസ് എന്നിവയുടെ ഒറിജിനല്‍ ഫയലുകള്‍ അടക്കമാണ് നഷ്ടപ്പെട്ടത്.

2017ല്‍ ലോകത്തെ നടുക്കിയ വനാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തില്‍ ഇരയായത് 150 രാജ്യങ്ങളായിരുന്നു.

Share
അഭിപ്രായം എഴുതാം