പൗരത്വ നിയമം ആദ്യം ബംഗാളില്‍ നടപ്പിലാക്കുമെന്ന് ദിലീപ് ഘോഷ്

ദിലീപ് ഘോഷ്

കൊല്‍ക്കത്ത ഡിസംബര്‍ 14: പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക പശ്ചിമബംഗാളിലാകുമെന്ന് ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് മമത പറഞ്ഞതിന് പിന്നാലെയാണ് ദിലീപിന്‍റെ പ്രതികരണം.

അനുച്ഛേദം 370 റദ്ദാക്കുന്നതിനെയും നോട്ടുനിരോധനത്തെയും മമത എതിര്‍ത്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അത് നടപ്പാക്കി. ഈ വിഷയത്തിലും അങ്ങനെ തന്നെ നടക്കുമെന്ന് ദിലീപ് വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം