കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു

കൊച്ചി ഡിസംബര്‍ 12: കൊച്ചിയില്‍ പാലാരിവട്ടത്ത് മെട്രോ സ്റ്റേഷന് സമീപം കുഴിയില്‍ വീണ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൂനമ്മാവ് സ്വദേശി യദുലാലാണ് മരിച്ചത്. ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ ഇയാളുടെ ശരീരത്തിലൂടെ ലോറി കയറിയാണ് യുവാവ് മരിച്ചത്. അപകടത്തിന് കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് എംഎല്‍എ ടിജെ വിനോദ് പ്രതികരിച്ചു.

Share
അഭിപ്രായം എഴുതാം