സര്‍വ്വകലാശാല മാര്‍ക്ക്ദാനം: അനധികൃത ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ച് വാങ്ങണമെന്ന് നോര്‍ക്ക

തിരുവനന്തപുരം ഡിസംബര്‍ 11: എംജി, കേരള സര്‍വ്വകലാശാലകളിലെ മാര്‍ക്ക് ദാനങ്ങളില്‍ നോര്‍ക്ക ഇടപ്പെട്ടു. അനധികൃതമായി ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാലകള്‍ക്ക് കത്ത് നല്‍കി. സാധുതയില്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കെതിരെ നോര്‍ക്ക നടപടി ആരംഭിച്ചു.

എംജി സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിലൂടെ ബിടെക് പരീക്ഷ ജയിച്ചത് 123 പേരാണ്. കേരളത്തില്‍ 30 കോഴ്സുകളിലായി 727 പേരുടെ മാര്‍ക്കില്‍ തിരിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. 390 പേര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി. ജോലിക്കായി വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്സാണ്.

Share
അഭിപ്രായം എഴുതാം