നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി അഭിജിത്ത് ബാനര്‍ജിയും ഭാര്യയും

ന്യൂഡല്‍ഹി ഡിസംബര്‍ 11: ഇന്ത്യന്‍ വംശജന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജിയും അദ്ദേഹത്തിന്റെ ഭാര്യയും ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞയുമായ എസ്തര്‍ ഡഫ്ലോയും നൊബേല്‍ പുരസ്ക്കാരം ഏറ്റുവാങ്ങി. ഇരുവരും പരമ്പരാഗത ഇന്ത്യന്‍ വേഷമണിഞ്ഞാണ് പുരസ്ക്കാര ദാന ചടങ്ങിലേക്ക് എത്തിയത്.

അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മൈക്കല്‍ ക്രെമ്മര്‍ പുരസ്ക്കാരം പങ്കിട്ടു. ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് മൂവരേയും ഒക്ടോബറില്‍ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്ക്കാര ജേതാക്കളായി തെരഞ്ഞെടുത്തത്. അമര്‍ത്യാസെന്നിന് ശേഷം സാമ്പത്തിക ശാസ്ത്ര നൊബേല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിഷേക് ബാനര്‍ജി.

Share
അഭിപ്രായം എഴുതാം