പൗരത്വ ഭേദഗതി ബില്‍: നിലപാടില്‍ വീണ്ടും മാറ്റം വരുത്തി ശിവസേന

ന്യൂഡല്‍ഹി ഡിസംബര്‍ 11: ദേശീയ പൗരത്വ ബില്ല് സംബന്ധിച്ച നിലപാടില്‍ വീണ്ടും മാറ്റം വരുത്തി ശിവസേന. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ അതിനെ എതിര്‍ക്കുമെന്നാണ് സൂചന. ശിവസേനയുടെ പുതിയ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദമാണ് നിലപാട് മാറ്റാനുള്ള കാരണമെന്നാണ് അഭ്യൂഹം. ദേശീയ താല്പര്യം പരിഗണിച്ച് ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു തിങ്കളാഴ്ച ശിവസേനയുടെ നിലപാട്.

പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്തുകൊണ്ട് രാഹുല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ ഭരണഘടനയോടുള്ള കടന്നാക്രമണമാണെന്നും അതിനെ പിന്തുണയ്ക്കുന്ന നാം ഒരോരുത്തരും നമ്മുടെ രാജ്യത്തെ അക്രമിക്കുകയാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരണവുമായി ശിവസേന രംഗത്തെത്തിയത്.

Share
അഭിപ്രായം എഴുതാം