ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറെന്ന് ജെഡിഎസ്

എംപി വീരേന്ദ്രകുമാര്‍, സികെ നാണു

തിരുവനന്തപുരം ഡിസംബര്‍ 10: ലോക് താന്ത്രിക ജനതാദളുമായി ലയനത്തിന് തയ്യാറാണെന്ന് ജെഡിഎസ്. എല്‍ജെഡി നേതാവ് വീരേന്ദ്രകുമാര്‍ എംപിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സികെ നാണു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോഷ്യലിസ്റ്റ് കക്ഷികള്‍ ഒരുമിക്കേണ്ട സമയമാണിതെന്നും ജനതാദള്‍ എന്ന പ്രസ്ഥാനം ഭിന്നിച്ചു പോകാതെ ഒരുമിക്കണമെന്നും സികെ നാണു പറഞ്ഞു.

ജെഡിഎസ് സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയര്‍ന്നു. ലയനത്തിന് തടസ്സമില്ലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ലയനം വേണമെന്നാണ് ജെഡിഎസിന്‍റെ അഭിപ്രായം.

Share
അഭിപ്രായം എഴുതാം