ജനറേറ്ററുകളുടെ അറ്റകുറ്റപണി: മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തി

ഇടുക്കി ഡിസംബര്‍ 10: ജനറേറ്ററുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കയറ്റിയതോടെ ഇടുക്കി മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം താത്കാലികമായി നിര്‍ത്തിവച്ചു. സംസ്ഥാനത്ത് വൈദ്യുതി തടസ്സമുണ്ടാകില്ലെന്നും ഏഴ് ദിവസത്തിനകം വൈദ്യുതോല്‍പ്പാദനം പുനരാരംഭിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇന്ന് രാവിലെ 8 മണി മുതലാണ് മൂലമറ്റത്ത് നിന്നുള്ള വൈദ്യുതോല്‍പ്പാദനം കെഎസ്ഇബി നിര്‍ത്തിയത്.

780 മെഗാവാട്ട് വൈദ്യുതോല്‍പ്പാദനശേഷിയുള്ള മൂലമറ്റത്ത് ആറ് ജനറേറ്ററുകളാണുള്ളത്. നവീകരണ ജോലികളുടെ ഭാഗമായി ഇതില്‍ മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ മാസം നിര്‍ത്തിയിരുന്നു. ബാക്കിയുള്ള മൂന്ന് ജനറേറ്ററുകള്‍ കൂടി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ന് കയറ്റിയതോടെയാണ് വൈദ്യുതോല്‍പ്പാദനം നിലച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →