ബാലഭാസ്ക്കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

ബാലഭാസ്കർ

തിരുവനന്തപുരം ഡിസംബര്‍ 10: പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് പോലീസും എത്തിച്ചേര്‍ന്നത്.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്ക്കറിന്റെ മരണത്തിനിടയായ കാറപകടമുണ്ടായത്. ഇദ്ദേഹവും ഭാര്യ ലക്ഷ്മിയും, മകള്‍ തേജസ്വിനിയും, സുഹൃത്തും സഞ്ചരിച്ച ഇന്നോവ കാര്‍ കോരാണിയില്‍ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബാലഭാസ്ക്കറും മകളും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി രക്ഷപ്പെട്ടു. ഡ്രൈവര്‍ അര്‍ജ്ജുനും സാരമായി പരിക്കേറ്റിരുന്നു.

അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് സംഭവത്തിലെ ദുരൂഹത ഉയര്‍ത്തിയത്. വാഹനമോടിച്ചത് ബാലഭാസ്ക്കറാണെന്ന് അര്‍ജ്ജുനും, അര്‍ജ്ജുനാണെന്ന് ലക്ഷ്മിയും മൊഴി നല്‍കിയതോ
ടെ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടു.

ശാസ്ത്രീയ പരിശോധനക്കൊടുവില്‍ അര്‍ജ്ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി. അര്‍ജ്ജുനാണ് കാര്‍ ഓടിച്ചതെങ്കിലും അപകടം ആസൂത്രിതമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബാലഭാസ്ക്കറിന്‍റെ പിതാവാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. പിതാവിന്റെ പരാതിയിലാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Share
അഭിപ്രായം എഴുതാം