ന്യൂഡല്‍ഹിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം

ന്യൂഡല്‍ഹി ഡിസംബര്‍ 9: രാജ്യതലസ്ഥാനത്ത് ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം. അനജ് മണ്ടിയിലെ കെട്ടിടത്തിലാണ് വീണ്ടും തീപിടുത്തം. നാല് യൂണിറ്റ് അഗ്നിശമന സേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവം ഗുരുതരമല്ലെന്ന് അഗ്നിശമനസേന അറിയിച്ചു.

ഡല്‍ഹിയിലെ റാണി ഝാന്‍സി റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ബാഗ് നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായ സമയത്ത് ഫാക്ടറിയില്‍ ഉറങ്ങികിടന്ന തൊഴിലാളികളാണ് മരിച്ചത്. മരിച്ച 43 പേരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രണ്ട് ലക്ഷവും ഡല്‍ഹി സര്‍ക്കാര്‍ പത്ത് ലക്ഷം ധനസഹായം നല്‍കും. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം