കേരളത്തിലെ പ്രളയം കാലാവസ്ഥ ഉച്ചക്കോടിയില്‍

പത്തനംതിട്ട ഡിസംബര്‍ 9: കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച ആഗോള പഠന റിപ്പോര്‍ട്ടില്‍ കേരളത്തെപ്പറ്റി പ്രത്യേക പരാമര്‍ശം. സ്‌പെയിന്‍ തലസ്ഥാനമായ മഡ്രിഡില്‍ 13 വരെ നടക്കുന്ന യുഎന്‍ ലോക കാലാവസ്ഥ ഉച്ചക്കോടിയിലാണ് ഇന്ത്യയും കേരളവും ഇടം പിടിച്ചത്. ലോകത്ത് കാലാവസ്ഥ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

2018ല്‍ ലോകത്ത് കാലാവസ്ഥ ദുരന്തങ്ങള്‍ മൂലം ഏറ്റവുമധികം മരണം സംഭവിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതും സാമ്പത്തിക നഷ്ടത്തിന്റെ കാര്യത്തില്‍ രണ്ടാമതുമാണ് ഇന്ത്യ. 2017ലെ കേരളത്തിലെ പ്രളയത്തിന് ഇതില്‍ വലിയ പങ്കുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം