ഹൈദരാബാദ് ഏറ്റുമുട്ടല്‍: തെലുങ്കാനയോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി ഡിസംബര്‍ 6: ഹൈദരാബാദിലെ ഏറ്റുമുട്ടലില്‍ തെലുങ്കാനയോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രാലയം. തെലുങ്കാന സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളില്‍ ആഭ്യന്തരമന്ത്രാലയം തീരുമാനമെടുക്കുക. സംഭവത്തില്‍ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിനോട് യോജിപ്പില്ലെന്നും പോലീസ് ഏറ്റുമുട്ടലില്‍ പ്രതികള്‍ കൊല്ലപ്പെട്ടതില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്മൃതി ഇറാനി ലോക്സഭയില്‍ പൊട്ടിത്തെറിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 30 മിനിറ്റ് സഭ നിര്‍ത്തിവച്ചു.

യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെ ഇന്ന് പുലര്‍ച്ചെയാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പ്രതികളെ വെടിവച്ചത്.

Share
അഭിപ്രായം എഴുതാം