അയോദ്ധ്യ ഭൂമി തര്‍ക്കകേസ്: അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ്

രാജീവ് ധവാന്‍

ന്യൂഡല്‍ഹി ഡിസംബര്‍ 3: അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ്. ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ് ഇന്നലെ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിന് വേണ്ടി ഭരണഘടന ബഞ്ചില്‍ ഹാജരായത് ധവാനായിരുന്നു. രാജീവ് ധവാന്‍ തന്നെയാണ് കേസില്‍ നിന്ന് ഒഴിവായ കാര്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

അയോദ്ധ്യ ഭൂമി തര്‍ക്കകേസിലെ സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിന് വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദി ഇന്നലെ ഹര്‍ജി നല്‍കിയത്. കോടതി വിധി നീതിപൂര്‍വ്വമായിരുന്നില്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് അഞ്ചംഗ ബഞ്ചിന്റെ വിധിയെന്നും ഹര്‍ജിയില്‍ പറയുന്നു.

Share
അഭിപ്രായം എഴുതാം