ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയുടെ ഭാഗമെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പാഠപ്പുസ്തകം

അഹമ്മദാബാദ് നവംബര്‍ 23: ഗോദ്ര ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗുജറാത്തിലെ സര്‍വ്വകലാശാല പുസ്തകത്തില്‍. ഗുജറാത്ത് വിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ രാഷ്ട്രീയ ചരിത്ര പാഠപ്പുസ്തകത്തിലാണ് ട്രെയിന്‍ തീവെയ്പ് കോണ്‍ഗ്രസ്സ് ഗൂഢാലോചനയെന്ന് പറയുന്നത്. 2002 ഫെബ്രുവരിയിലാണ് സബര്‍മതി റെയില്‍വേ സ്റ്റേഷനില്‍ 59 കര്‍സേവകരുടെ മരണത്തിനിടയാക്കിയ സംഭവം. അത് ഗോദ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ്സ് ജനപ്രതിനിധികളുടെ ഗൂഢാലോചനയാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്.

ഗുജറാത്തിന്‍റെ രാഷ്ട്രീയ വീരഗാഥകള്‍ എന്ന് തലക്കെട്ടുള്ള പുസ്തകത്തിലാണ് വിവാദ പരാമര്‍ശം. ബോര്‍ഡിന്‍റെ പ്രസിഡന്‍റും മുന്‍ ബിജെപി എംപിയുമായ ഭാവനബെന്‍ ദേവാണ് പുസ്തകം എഡിറ്റ് ചെയ്തത്.

Share
അഭിപ്രായം എഴുതാം