രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തിലാണെന്ന് റിപ്പോര്‍ട്ട്

ചെന്നൈ നവംബര്‍ 21: രാജ്യത്തെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തിലാണെന്ന് സെന്‍റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് നടത്തിയ ശുചീകരണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. രാജ്യത്തെ 34 ബീച്ചുകളില്‍ നിന്നായി 35 ടണ്‍ മാലിന്യം എന്‍സിസിആര്‍ ഈ ദൗത്യത്തിലൂടെ നീക്കം ചെയ്തു. ഈ മാലിന്യകൂമ്പാരത്തില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്. സമുദ്രവും തീരവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും കടല്‍തീരങ്ങളിലെ മലിനീകരണത്തെക്കുറിച്ച് പഠിക്കാനായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും എന്‍സിസിആര്‍ ഡയറക്ടര്‍ എംവി രമണ പറയുന്നു.

ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ഗോവയിലെ ബീച്ചുകളില്‍ കൃത്യമായ ശുചീകരണം നടക്കുന്നുണ്ട്. എന്നാല്‍ ചെന്നൈയിലെ മറീന എലിയറ്റ് ബീച്ചും മാലിന്യത്തിന് നടുവിലാണ്. കേരളത്തില്‍ രണ്ട് മണിക്കൂറില്‍ അഞ്ച് ബീച്ചുകളില്‍ ശുചീകരണം നടത്തിയപ്പോള്‍ ലഭിച്ചത് 9519 കിലോ മാലിന്യമാണ്. ഏറ്റവും കുറവ് ലഭിച്ചത് ഒഡീയില്‍ നിന്നാണ്. 478.2 കിലോ മാലിന്യം മാത്രമാണ് ഇവിടെ നിന്നും ലഭിച്ചത്.

Share
അഭിപ്രായം എഴുതാം