ബിജെപിയും ശിവസേനയും ഒന്നിച്ച് സര്‍ക്കാരുണ്ടാക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍

മോഹന്‍ ഭാഗവത്

മുംബൈ നവംബര്‍ 20: ബിജെപിയും ശിവസേനയും തര്‍ക്കങ്ങള്‍ പരിഹരിച്ച് മഹാരാഷ്ട്രയില്‍ ഒന്നിച്ച് സര്‍ക്കാരുണ്ടാക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒന്നിച്ച് നിന്നില്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും നഷ്ടങ്ങളുണ്ടാകുമെന്ന് ഭാഗവത് പറഞ്ഞു. ശിവസേനയുമായി സഹകരിക്കുന്ന വിഷയത്തില്‍ എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ചര്‍ച്ച നടത്തും. ഫഡ്നാവിസിനെ നാഗ്പൂരിലേക്ക് വിളിച്ച് വരുത്തി പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിട്ടും ഇരുപക്ഷവും മുഖ്യമന്ത്രി പദത്തില്‍ തര്‍ക്കിച്ചു നിന്നു.

എന്‍സിപി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് ഒപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന ശ്രമിക്കുന്നതിനിടയിലാണ് മോഹന്‍ ഭാഗവതിന്‍റെ പ്രതികരണം. മുഖപത്രത്തിലൂടെ ബിജെപിക്കെതിരെ സേന പ്രതികരിച്ച ദിവസമാണ് ഭാഗവതിന്‍റെ ഇടപെടല്‍. ഹിന്ദുത്വ ആശയത്തെ പലരും തൊടാന്‍ മടിച്ച കാലത്ത് ആദ്യമായി അതിന് ധൈര്യം കാണിച്ചത് ശിവസേനയാണെന്നായിരുന്നു സാമ്നയിലെ ലേഖനം. അക്കാലത്ത് ജനിച്ചിട്ട് പോലുമില്ലാത്തവരാണ് സേനയെ മുന്നണിയില്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതെന്ന് ലേഖനത്തില്‍ ബിജെപി നേതാക്കളെ വിമര്‍ശിച്ചു.

Share
അഭിപ്രായം എഴുതാം