പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഇല്ലാതാകുന്നുവെന്ന് നായിഡു

വെങ്കയ് നായിഡു

ന്യൂഡല്‍ഹി നവംബര്‍ 16: രാഷ്ട്രീയ പാര്‍ട്ടികളും ബിസിനസ് ഗ്രൂപ്പുകളും സ്വന്തമായി ടിവി ചാനലുകളും പത്രങ്ങളും ആരംഭിച്ചതിന്ശേഷം പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ ഇല്ലാതാകുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ് നായിഡു ശനിയാഴ്ച പറഞ്ഞു. ഉദ്വേഗജനകമായ വാര്‍ത്തകളാണ് ഇപ്പോഴത്തെ രീതി. ദേശീയ പത്രദിനത്തോടനുബന്ധിച്ച് 2019 ലെ അവാര്‍ഡുകള്‍ സമ്മാനിച്ചതിന്ശേഷം സംസാരിക്കുകയായിരുന്നു നായിഡു.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദും ചടങ്ങില്‍ പങ്കെടുത്തു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പത്രം ആരംഭിക്കാം, പക്ഷേ അത് എടുത്ത് പറയണം. ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പത്രമാണെന്ന്- നായിഡു വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ ഏതെങ്കിലും ഒരു പത്രം വായിച്ചാല്‍ ലോകമെമ്പാടും നടക്കുന്നതെന്താണെന്ന് മനസ്സിലാക്കാമായിരുന്നു. എന്നാല്‍ ഇന്ന് ഒരാള്‍ കുറഞ്ഞത് നാല് പത്രമെങ്കിലും വായിച്ചാലേ നിലവിലെ സംഭവവികാസങ്ങളെപ്പറ്റി അറിയാന്‍ സാധിക്കൂ.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രമുഖ അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡുകള്‍ തെരഞ്ഞെടുത്തത്.

Share
അഭിപ്രായം എഴുതാം